10:03pm 23 November 2026
NEWS
വായന മത്സരo ഗ്രന്ഥശാലാ തലം
23/11/2026  05:55 PM IST
nila
വായന മത്സരo ഗ്രന്ഥശാലാ തലം

മുളക്കുഴ :ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയാകെ നടത്തിവരുന്ന വായന മത്സരത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ തലം വനിതകൾക്കും യു.പി. വിഭാഗം കുട്ടികൾക്കുമായി നടത്തുന്ന വായന മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം മുളക്കുഴ രഞ്ജിനി ഗ്രന്ഥശാലയിൽ നടത്തി.
വായനോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വായന മത്സരo
പെരുമ്പാവൂർ മാർത്തോമ വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ലിസ്സി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ. റെഞ്ചി ചെറിയാൻ അധ്യക്ഷത വഹിച്ച വായനശാല സെക്രട്ടറി രതീഷ് എസ്.സ്വാഗതം ആശംസിച്ചു.
നിർവ്വാഹക സമിതി അംഗങ്ങളായ ഷിബു എസ്., പി. കെ. ശിവൻകുട്ടി, സുരാജ് എസ്., സിയാദ് എം എച്ച്  എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

മത്സരത്തിന്റെ നടത്തിപ്പ് ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ആർ. വിജയകുമാർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
യു.പി. വിഭാഗത്തിൽ അൽ അമീൻ എസ്. ഒന്നാം സ്ഥാനവും, അഭിനവ് എസ്. ആനന്ദ് രണ്ടാം സ്ഥാനവും, അക്ഷിത അഖിലും  അൽ അമീൻ സിയാദും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഗീത കുമാരി ഒന്നാം സ്ഥാനവും, നീതു ശശിധരൻ രണ്ടാം സ്ഥാനവും, സുമയ്യ. കെ. എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img